Tuesday 27 March 2012

സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ..

ഒരു മഹാ പാട്ടുകാരെന്റെ ഗതികേട് നോക്കണേ,സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചുഎന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട് സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍. ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.

ഇതിനെയാണ് നമ്മള്‍ ഏഷ്യാനെറ്റ്‌ പാര അഥവാ ട്രാവന്‍കൂര്‍ ബില്‍ഡ്എര്സ് പാര എന്ന് വിളിക്കേണ്ടത് അതുമല്ലെങ്കില്‍ ഐഡിയ പാര എന്നും വിളിക്കാം

എന്നിട്ടും സദാചാരപ്പൊലീസിന്റെ കലി അടങ്ങിയില്ല

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ ക്യൂ നിന്ന സ്ത്രീയെ മദ്യപന്‍‌മാരും നാട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചതാണ് ഈ സീരീസിലെ ഏറ്റവും പുതിയ വാര്‍ത്ത. പരപ്പനങ്ങാടി അഞ്ചപ്പുരക്കടുത്തുള്ള ബിവറേജസ്‌ ഷോപ്പിലാണ്‌ സാദാചാര പോലീസ്‌ വിളയാടിയത്‌.

പരപ്പനങ്ങാടി ബിവറേജസ് കടയില്‍ നിന്ന് മദ്യം വാങ്ങാന്‍ ഭാര്യയ്ക്കൊപ്പമാണ് ഭര്‍ത്താവ് എത്തിയത്. ക്യൂ അല്‍‌പം നീണ്ടതാണെന്ന് കണ്ട് ഭാര്യയെ ക്യൂവില്‍ നിര്‍ത്തി ഭര്‍ത്താവ് സിഗരറ്റ് വാങ്ങാന്‍ പോയപ്പോഴാണ് ക്യൂ നിന്നവരും നാട്ടുകാരും സദാചാര പോലീസിന്റെ വേഷം കെട്ടിയത്‌. ചെമ്മാട്‌ സ്വദേശിനിയായ മുസ്ലിം യുവതിയെ സദാചാരപ്പൊലീസ് പൊതിരെ തല്ലുകയായിരുന്നു.

സ്ത്രീയെ ക്യൂവില്‍ നിന്നും വലിച്ചിറക്കി മുഖത്ത്‌ മര്‍ദ്ദിക്കുകയായിരുന്നു സദാചാരപ്പൊലീസ് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടെ സിഗരറ്റ് വാങ്ങിവന്ന ഭര്‍ത്താവിനും കിട്ടി പൊതിരെ തല്ല്. ഇവരെ നഗരികാണിക്കാനുള്ള ശ്രമവും സദാചാരപ്പൊലീസ് നടത്തി. എന്നാല്‍ ഒറിജിനല്‍ പൊലീസെത്തി രണ്ടുപേരെയും ഓട്ടോ റിക്ഷയില്‍ കയറ്റി വിട്ടു. എന്നിട്ടും സദാചാരപ്പൊലീസിന്റെ കലി അടങ്ങിയില്ല. ചെട്ടിപ്പടിയില്‍വെച്ചും നെടുവ ഹെല്‍ത്ത്‌സെന്ററിന്റെ അടുത്തുവച്ചു സദാചാരപ്പൊലീസ് ഇവരെ ഓട്ടോ തടഞ്ഞ് മര്‍ദ്ദിച്ചു.

എന്തായാലും മര്‍ദ്ദിച്ചവര്‍ക്കെതിരെ ദമ്പതികള്‍ പരാതിയൊന്നും നല്‍‌കിയിട്ടില്ല എന്നതിനാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പൊലീസ്.

Santhosh Pandit : Audience cheers

The audience cheered on when the actor-director Santhosh made his entry on the screen. People also sang and danced along with many of the song sequences that they were already familiar.

Unnecessary to say, no other film has reminded such a response from the crowd in the recent past. Even though the film is said to be absurd, youngsters insist they will watch the film again, ''just to have some fun with friends.'' The film features Santhosh, the actor, director, script-writer, editor, music director, lyric writer, editor and playback singer, alongside five heroines!

ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്’

ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്’ എന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ലക്കം മംഗളം വാരിക പുറത്തിറങ്ങിയത് ഒട്ടേറെ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. മലയാളത്തിലെ മഹാനടനായ ജഗതി വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ മംഗളം അത് പരിഗണിക്കാതെ ഒരു സ്കൂപ്പ് വാര്‍ത്തയുമായി വരുന്നു എന്ന് സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ ആരോപണങ്ങളുണ്ടായി. എന്നാല്‍ ജഗതിയുമായുള്ള അഭിമുഖം നേരത്തേ തയ്യാറാക്കിയതാണെന്ന് മംഗളവും വ്യക്തമാക്കി.ഈ ലക്കം മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്നത് മംഗളത്തെ മറികടക്കുന്ന ഒരു സ്കൂപ്പുമായാണ്. ജഗതി ശ്രീകുമാറിന്‍റെ മകളുമായുള്ള അഭിമുഖവുമായാണ് മനോരമ രംഗത്തെത്തിയിരിക്കുന്നത്. മകള്‍ ശ്രീലക്ഷ്മിയുടെ അഭിമുഖവും ചിത്രങ്ങളും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, മനോരമ ആഴ്ചപ്പതിപ്പിന്‍റെ മുഖച്ചിത്രവും ശ്രീലക്ഷ്മിയാണ്. തിരുവനന്തപുരത്ത് കരുമത്തെ ‘നന്ദനം’ എന്ന വീട്ടിലാണ് ശ്രീലക്ഷ്മി എന്ന ‘ലച്ചു’ താമസിക്കുന്നത്. ഒപ്പം അമ്മ കല ശ്രീകുമാറും. 

ജഗതി ഗുരുവായൂരില്‍ കൊണ്ടുപോയി താലിചാര്‍ത്തിയതാണ് കലയെ. ജഗതിക്ക് ഇങ്ങനെയൊരു കുടുംബം ഉണ്ട് എന്നത് ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്തുകാര്‍ക്കെങ്കിലും ഒരു രഹസ്യമല്ല.അപകടവാര്‍ത്തയറിഞ്ഞ് കലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പോയി കണ്ടിരുന്നു. നടന്‍ ജഗദീഷാണ് യാത്രയ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ജഗതിയുടെ ഭാര്യ ശോഭയും മകന്‍ രാജ്കുമാറും മകള്‍ പാര്‍വതിയും മറ്റ് ബന്ധുക്കളും സിനിമാക്കാര്‍ അടക്കമുള്ള സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. “രാത്രി പത്തരയായതിനാല്‍ വെന്‍റിലേറ്റര്‍ മുറിയില്‍ കയറി കാണാന്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. പിന്നീട് പാര്‍വതി ഡോക്ടര്‍മാരോട് സംസാരിച്ച് അനുവാദം വാങ്ങിത്തരികയായിരുന്നു” - കല മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി ഷെറിന്‍ മുഹമ്മദിനോട് വ്യക്തമാക്കുന്നു.കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തായിരുന്നു ജഗതി ശ്രീകുമാര്‍. അങ്ങനെ അവരുടെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. 1984ലാണ് സംഭവം. 

അന്ന് കല പഠിക്കുകയായിരുന്നു. ജഗതിയുടെ നിര്‍ബന്ധത്തില്‍ കല ‘ഇനിയും ഒരു കുരുക്ഷേത്രം’ എന്ന സിനിമയില്‍ അഭിനയിച്ചു.അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, മെയ്‌ദിനം, ദശരഥം, കിരീടം, ന്യൂസ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ ജഗതിയും കലയും ഒരുമിച്ച് അഭിനയിച്ചു. മേയ്ദിനം എന്ന ചിത്രത്തില്‍ ജഗതിയുടെ നായികയായാണ് കല വേഷമിട്ടത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളാണ് കല അവസാനം അഭിനയിച്ച സിനിമ.“കുറേക്കാലം ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലായി. ഗുരുവായൂരില്‍ പോയി താലികെട്ടി. ഈ താലി മാത്രമാണ് ഞങ്ങളുടെ വിവാഹത്തിന് തെളിവ്” - കല അഭിമുഖത്തില്‍ പറയുന്നു.


ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി സിനിമയില്‍ അഭിനയിക്കില്ല. സത്യന്‍ അന്തിക്കാടിന്‍റെ ‘സ്നേഹവീട്’ ഉള്‍പ്പടെയുള്ള സിനിമകളിലേക്ക് ക്ഷണമുണ്ടായിരുന്നു. “പപ്പയ്ക്ക് തല്‍പ്പര്യമുണ്ടായിരുന്നില്ല. വെറുതെ ജീവിതം കളയേണ്ട എന്നാണ് പറഞ്ഞത്. സിനിമാതാരമാകാന്‍ സൌന്ദര്യം മാത്രം മതി. എന്നാല്‍ സിവില്‍ സെര്‍വന്‍റാകാന്‍ വിവരവും വേണം. സൌന്ദര്യം ഏതുനിമിഷവും നശിക്കാം. എന്നാല്‍ അറിവ് നശിക്കില്ല എന്നാണ് പപ്പ പറഞ്ഞത്” - ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. എസ് എസ് എല്‍ സിക്ക് 92 ശതമാനം മാര്‍ക്കുണ്ടായിരുന്നു. മകളെ ഐ എ എസുകാരിയാക്കുക എന്നതാണ് ജഗതിയുടെ ആഗ്രഹം. മകളുടെ അഡ്മിഷന് പോയതും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ പോകുന്നതും കലാപരിപാടികള്‍ക്ക് ഒപ്പം പോകുന്നതും എല്ലാം ജഗതിയാണ്. സി ബി എസ് ഇ ജില്ലാ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ശ്രീലക്ഷ്മിയാണ് കലാതിലകം. 

പൂര്‍ണ ആരോഗ്യവാനായി ജഗതി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ശ്രീലക്ഷ്മിയും അമ്മ കലയും.